സാംസ്കാരിക വിദ്യാഭ്യാസം

അമൃതഭാരതീ വിദ്യാപീഠത്തിന്റെ

സാംസ്കാരിക വിദ്യാഭ്യാസം;

പരീക്ഷകളുടെ ഫലം


കൊല്ലവർഷം 1199 ൽ (2023-24) നടത്തിയ സാംസ്കാരിക പരീക്ഷകളുടെ ഫലം

ഭാരതീപരീക്ഷയിൽ ശ്രീമതി ഷബ്ന വലിയപറമ്പത്ത് (യുഎഇ) 250 ൽ 202 എന്ന നിലയിൽ 81 ശതമാനം മാർക്കോടെ ഒന്നാം റാങ്കും ശ്രീമതി അനുശ്രീ എ (കൊല്ലം) 250 ൽ 200 എന്ന നിലയിൽ 80 % മാർക്കോടെ രണ്ടാം റാങ്കും ശ്രീമതി ഷിനി പി വി (ഡൽഹി) 250 ൽ 188 എന്ന നിലയിൽ 75 % മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.

അമൃതഭാരതീവിദ്യാപീഠം സാംസ്കാരിക വിദ്യാഭ്യാസം കൊല്ലവർഷം 1199 (2023-24)

അമൃതഭാരതീവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ 2023 നവംബർ 12 ദീപാവലി നാളിൽ നടന്ന കൊല്ലവർഷം 1199 ലെ
ഒന്നാം വർഷ പരീക്ഷകളായ ബാല പ്രബോധിനി / പ്രൗഢപ്രബോധിനി ,രണ്ടാം വർഷ പരീക്ഷയായ സന്ദീപനി പരീക്ഷ, അവസാനവർഷ പരീക്ഷയായ ഭാരതീ എഴുത്ത് – വാചാപരീക്ഷകൾ ഇവ ഉൾചേർന്ന ഫലം

01
കേരളം

കൊല്ലവർഷം 1199 (2023-24) കേരളത്തിലെ 88 താലൂക്കുകളിലെ പരീക്ഷാഫലം.

02
ഡൽഹി

കൊല്ലവർഷം 1199 (2023-24) ഡൽഹിയിലെ  പരീക്ഷാഫലം.

03
പ്രവാസി വിഭാഗം

കൊല്ലവർഷം 1199 (2023-24) പ്രവാസി വിഭാഗിലെ പരീക്ഷാഫലം

അമൃതഭാരതീവിദ്യാപീഠം

1986 മുതൽ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന സാംസ്കാരിക വിദ്യാഭ്യാസ പ്രസ്ഥാനമാണ് അമൃതഭാരതീവിദ്യാപീഠം.
അനൗപചാരിക വിദ്യാഭ്യസ രംഗത്ത് ഭാരതത്തിന്റെ അതുല്യമായ പൈതൃകം അമൂല്യമായ സാംസ്‌കാരിക ചരിത്രം, സാംസ്കാരിക ഭാഷ,മാതൃഭാഷ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന മൂന്ന് വർഷത്തെ സാംസ്കാരിക വിദ്യാഭ്യാസവും ഒരുവർഷത്തെ പഠനം ഗവേഷണവുമാണ് അമൃതഭാരതി മുന്നോട്ട് വയ്ക്കുന്ന വിദ്യാഭ്യാസ പദ്ധതി. കൊച്ചി ഇടപ്പള്ളി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അമൃതഭാരതീവിദ്യാപീഠം മൂന്ന് വർഷത്തെ സാംസ്‌കാരിക പരീക്ഷകള്‍ നടത്തിവരുന്നു. ഒന്നാം വർഷം പ്രബോധിനി (പത്ത് മുതൽ 17 വയസ്സ് വരെയുള്ളവർക്ക് ബാലപ്രബോധിനി,17 ന് മുകളിലുള്ളവർക്ക് പ്രൗഢ പ്രബോധിനി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.) പ്രബോധിനി പരീക്ഷ വിജയിച്ചവർ രണ്ടാം വർഷം സന്ദീപനി പരീക്ഷയും.സന്ദീപനി വിജയിച്ചവർ മൂന്നാം വർഷം ഭാരതീയും എഴുതുന്നു.ഭാരതീ വിജയിച്ചവർ അമൃതഭാരതീവിദ്യാപീഠം നൽകുന്ന മൂന്ന് വർഷത്തെ സാംസ്കാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തി പ്രതിവർഷം നടക്കുന്ന ആശീർവാദസഭയിൽ ഭാരതീ ബിരുദം സമ്മാനിക്കുന്നു.കേരളത്തിന് പുറമെ ആന്ധ്ര, ഡൽഹി, വിവിധ വിദേശ രാജ്യങ്ങളിലും അമൃതഭാരതീവിദ്യാപീഠത്തിന് പരീക്ഷാകേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നു.

കഴിഞ്ഞ 36 വർഷത്തെ പ്രവർത്തന കാലയളവിൽ ഒന്നരലക്ഷം പേരാണ് അമൃതഭാരതീയുടെ സാംസ്കാരിക വിദ്യാഭ്യാസത്തിൽ പങ്ക് ചേർന്നിട്ടുള്ളത്.ഓൺലൈൻ മാർഗ്ഗം അപേക്ഷ സ്വീകരിക്കുകയും ഇ-ക്ലാസ്സുകൾ ഒരുക്കുകയും ചെയ്യുന്നു.പരീക്ഷകൾ ഓരോ നഗർ കേന്ദ്രങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി നേരിട്ട് നടത്തും.സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ വിശ്വജാലകം വായനാവേദിയുടെ പ്രവർത്തനവും സാംസ്കാരിക ഗ്രന്ഥശാലയുടെയും അമൃതഭാരതിയൂടെ പ്രവർത്തനമാണ്.

തൃതീയതലത്തില്‍ ഭാരതി എന്നീ പേരുകളില്‍ എല്ലാവര്ഷ്വും ദീപാവലി നാളില്‍ കേരളത്തിനകത്തും പുറത്തും നൂറുകണക്കിന് പരീക്ഷാകേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടത്തുന്നു. പതിനൊന്ന് വയസ്സുമുതല്‍ (ആറാം തരം മുതല്‍) ഏതു പ്രായത്തിലുളളവര്ക്കും പരീക്ഷാര്ത്ഥിലയാകാവുന്ന വിധത്തിലാണ് പരീക്ഷകള്‍ ചിട്ടപെടുത്തിയിട്ടുളളത്. സ്വയം പഠിച്ച് വിജയം നേടുവാന്‍ കഴിയുന്ന വിധത്തില്‍ ലളിതമായി തയ്യാറാക്കിയിട്ടുളളതാണ് അമൃതഭാരതീവിദ്യാപീഠത്തിന്റെ മുഴുവന്‍ തലങ്ങളിലേയും പാഠ്യപദ്ധതി. ഔപചാരികവിദ്യാഭ്യാസത്തിനൊപ്പം സാംസ്‌കാരിക വിദ്യാഭ്യാസവും ആര്ജ്ജി ച്ച പഠിതാവിന് പ്രതിസന്ധികളില്‍ തളരാത്തതും സ്വന്തം ഉയര്ച്ച കളില്‍ അഹങ്കരിക്കാത്തതുമായ ശ്രേഷ്ഠമായ വ്യക്തിത്വം വളര്ത്തിിയെടുക്കുവാന്‍ സാധിയ്ക്കും.
ഇതിനു സഹായിക്കുന്നതുമാണ് പ്രസ്തുതപാഠ്യപദ്ധതി

Gallery

0 K+
പരീക്ഷാർത്ഥികൾ
0
വർഷങ്ങൾ
0
കേന്ദ്രങ്ങൾ
0
വിഭാഗങ്ങൾ
പരീക്ഷാ ഫലം
2021
ഓൺലൈൻ മാർഗ്ഗം അപേക്ഷ സമർപ്പിച്ചത് 11,469
പരീക്ഷ എഴുതിയത് പ്രബോധിനി 2788
വിജയിച്ചത് 2737
പരീക്ഷാർത്ഥികൾ
സന്ദീപനി പരീക്ഷ എഴുതിയത് 520
വിജയിച്ചത് 503
പരീക്ഷാർത്ഥികൾ
ഭാരതീ പരീക്ഷ എഴുതിയത് 54
വിജയിച്ചത് 43